പനമരം: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. നീര്‍വാരം ഗവ.ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ വിദ്യാര്‍ഥിയും, പനമരം കീഞ്ഞുകടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലിയുടെ മകനുമായ അജ്മല്‍ (17) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെ സുഹൃത്തുക്കളോടൊപ്പം കീഞ്ഞുകടവ് പുഴക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അജ്മല്‍ പുഴയില്‍ മുങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടിവിലാണ് അജ്മലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.