വയനാട് സാമൂഹികനീതി വകുപ്പ് ഓഫിസില്‍ തീപ്പിടിത്തം; കംപ്യൂട്ടറും ഫയലുകളും കത്തിനശിച്ചു

ഓഫിസിലെ കംപ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഒരു അലമാരയും കത്തിനശിച്ചു.

Update: 2020-08-27 04:12 GMT

കല്‍പ്പറ്റ: വയനാട് സാമൂഹികനീതി വകുപ്പിന്റെ ഓഫിസില്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.25 ഓടെയാണ് കല്‍പ്പറ്റ കലക്ടറേറ്റ് കെട്ടിടത്തിലെ ഓഫിസില്‍ തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ കല്‍പ്പറ്റ ഫയര്‍ സ്റ്റേഷനില്‍നിന്ന് യൂനിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഓഫിസിലെ കംപ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഒരു അലമാരയും കത്തിനശിച്ചു. ഓഫിസില്‍നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹോം ഗാര്‍ഡ് ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിന്റെ ഒരു യൂനിറ്റ് എത്തി 11 മണിയോടെ തീയണയ്ക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമികനിഗമനം. 

Tags: