വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനിലിനെ (42) ആണ് പുരയിടത്തിലെ താല്‍ക്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2020-03-03 04:22 GMT

കല്‍പ്പറ്റ: വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനിലിനെ (42) ആണ് പുരയിടത്തിലെ താല്‍ക്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ആഗസ്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകര്‍ന്നത്. സനിലിന്റെ മരണത്തിന് പിന്നാലെ പരാതിയുമായി കുടുംബം രംഗത്തെത്തി.

അടിയന്തര സഹായംപോലും ലഭിക്കാത്തതിലുള്ള നിരാശയിലാണ് സനില്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പ്രളയത്തില്‍ വീട് തകര്‍ന്നിട്ടും അടിയന്തര സഹായമായ 10,000 രൂപ പോലും ലഭിച്ചിരുന്നില്ല. പലതവണ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഒരുരൂപ പോലും ലഭിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. 

Tags: