വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്; 77 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27552 ആയി. 26490 പേര്‍ ഇതുവരെ രോഗമുക്തരായി.

Update: 2021-03-11 14:49 GMT

കൽപ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 77 പേര്‍ രോഗമുക്തി നേടി. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27552 ആയി. 26490 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 867 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 813 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

കോട്ടത്തറ സ്വദേശികളായ 9 പേർ, തൊണ്ടർനാട് 6 പേർ, ബത്തേരി, മുട്ടിൽ 4 പേർ വീതം, നെന്മേനി, പനമരം, 2 പേർ വീതം, എടവക, മാനന്തവാടി, മീനങ്ങാടി, പുൽപ്പള്ളി, വെങ്ങപ്പള്ളി, മൂപ്പൈനാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന മീനങ്ങാടി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗ ബാധിതനായത്.

77 പേര്‍ക്ക് രോഗമുക്തി

പടിഞ്ഞാറത്തറ സ്വദേശികളായ 3 പേർ, ബത്തേരി, മാനന്തവാടി 2 പേർ വീതം, മീനങ്ങാടി, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 68 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

325 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 325 പേരാണ്. 329 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4258 പേര്‍. ഇന്ന് പുതുതായി 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 869 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 297250 സാംപിളുകളില്‍ 293320 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 265768 നെഗറ്റീവും 27552 പോസിറ്റീവുമാണ്.