ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുന്നു; ശിരുവാണി ഡാം തുറക്കാന്‍ സാധ്യത

ഡാമിന്റെ പരമാവധി ജലസംഭരണശേഷി 877 മീറ്ററാണ്. അട്ടപ്പാടി മേഖലയിലെ ശിരുവാണിപ്പുഴ, ഭവാനിപ്പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2020-09-14 06:06 GMT

പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ശിരുവാണി ഡാം തുറക്കാന്‍ സാധ്യത. ശിരുവാണി ഡാമില്‍ ജലനിരപ്പ് 875.90 മീറ്ററിലെത്തിയതിനാല്‍ ഇന്ന് ഡാം തുറന്നുവിടാന്‍ സാധ്യതയുള്ളതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഡാമിന്റെ പരമാവധി ജലസംഭരണശേഷി 877 മീറ്ററാണ്. അട്ടപ്പാടി മേഖലയിലെ ശിരുവാണിപ്പുഴ, ഭവാനിപ്പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags: