മാലിന്യ നീക്കം നിലച്ചു; കൊച്ചി ചീഞ്ഞു നാറുന്നു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെയാണ് എറണാകുളത്തെ റോഡരുകില്‍ മാലിന്യം കെട്ടികിടന്ന് ചീഞ്ഞു നാറാന്‍ തുടങ്ങിയിരിക്കുന്നത്. മാലിന്യ നീക്കം ശരിയായ രീതിയില്‍ പുനരാരംഭിക്കാന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി പൊതിഞ്ഞു കെട്ടി റോഡുരകിലും മറ്റും ഉപേക്ഷിക്കുന്ന മാലിന്യം തെരുവ് നായക്കളും കാക്കയും എലിയും മറ്റും പലയിടത്തും വലിച്ച് പുറത്തിട്ടിക്കുകയാണ്. ഇതില്‍ നിന്നും വമിക്കുന്ന ദുര്‍ഗ്നം മൂലം ആളുകള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.

Update: 2019-02-27 10:52 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യ നീക്കം നിലച്ചിതിനെ മാലിന്യം കെട്ടികിടന്ന്് കൊച്ചി ചീഞ്ഞു നാറുന്നു.തീപിടുത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെയാണ് എറണാകുളത്തെ റോഡരുകില്‍ മാലിന്യം കെട്ടികിടന്ന് ചീഞ്ഞു നാറാന്‍ തുടങ്ങിയിരിക്കുന്നത്. ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കം ശരിയായ രീതിയില്‍ പുനരാരംഭിക്കാന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി പൊതിഞ്ഞു കെട്ടി റോഡുരകിലും മറ്റും ഉപേക്ഷിക്കുന്ന മാലിന്യം തെരുവ് നായക്കളും കാക്കയും എലിയും മറ്റും പലയിടത്തും വലിച്ച് പുറത്തിട്ടിക്കുകയാണ്. ഇതില്‍ നിന്നും വമിക്കുന്ന ദുര്‍ഗ്നം മൂലം ആളുകള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.ബ്രഹ്മപുരം മാലിന്യ സംസ്‌കരണ മേഖലയില്‍ തീപിടുത്തം ഉണ്ടായതിനെതുടര്‍ന്ന് സുരക്ഷാനടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി.ഹരിത ട്രൈബ്യൂണലിന്റെ സന്ദര്‍ശനവേളയില്‍ ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനോട് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട സജ്ജീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുക, സിസിടിവി സ്ഥാപിക്കുക, തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കുക, വലിയ മാലിന്യ കൂനകള്‍ ചെറിയ കൂമ്പാരമായി തിരിക്കുക, സ്ട്രീറ്റ് ലൈറ്റ് സംവിധാനം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കോര്‍പറേഷന്‍ ഉടന്‍ നടപ്പില്‍ വരുത്തേണ്ടത്.

മാലിന്യസംസ്‌കരണ മേഖലയില്‍ ഫയര്‍ ബ്രേക്കുകള്‍ ഉടന്‍ സ്ഥാപിക്കു മെന്ന് മേയര്‍ പറഞ്ഞു. വലിയ കൂനകളായി കിടക്കുന്ന മാലിന്യം തരം തിരിച്ച് ചെറിയ കൂനകള്‍ ആക്കി മാറ്റും. അവയ്ക്കിടയിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ തക്ക വിധത്തിലുള്ള വഴികള്‍ ഉണ്ടാക്കും. അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനും തീ അണയ്ക്കാനും ഇടപെടാനും ഇതുമൂലം സാധിക്കും. ഇത്തരത്തിലുള്ള റോഡുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഒരാഴ്ചയ്ക്കകം ഇത് പൂര്‍ത്തിയാക്കും. കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു.മാലിന്യകൂമ്പാരം ഇടയ്ക്കിടയ്ക്ക് നനയ്ക്കാനുള്ള സംവിധാനം ഉറപ്പാക്കും. വെള്ളം നിറക്കാനുള്ള സ്റ്റോറേജ് ടാങ്കും ബ്രഹ്മപുരത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഒരുക്കുമെന്ന് മേയര്‍ ഉറപ്പുനല്‍കി.മാലിന്യസംസ്‌കരണ പ്രദേശത്ത് അത്യാവശ്യഘട്ടങ്ങളില്‍ കൂടുതല്‍ വെള്ളമെടുക്കാന്‍ പമ്പ് സെറ്റുകള്‍ ഒരുക്കാന്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കണമെന്നും ചെറിയതരത്തിലുള്ള തീപിടുത്തമുണ്ടായാല്‍ അണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ബ്രഹ്മപുരത്തെ സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. മാലിന്യക്കൂമ്പാരത്തില്‍ പലയിടത്തുനിന്നും ഒരേസമയത്ത് തീ വരുന്നത് അസ്വാഭാവികമാണ്. ഇതിന് ഉത്തരവാദികളെ കണ്ടുപിടിച്ച് ശക്തമായ നടപടി സ്വീകരിക്കണം. അടിയന്തിരമായി മുഖ്യമന്ത്രിതന്നെ യോഗം വിളിച്ചുകൂട്ടി പരിഹാരം ഉണ്ടാക്കണമെന്നും എംഎല്‍എ പറഞ്ഞു.






Tags:    

Similar News