മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി മര്‍ദനമേറ്റ് മരിച്ച സംഭവം; വാര്‍ഡന്‍ അറസ്റ്റില്‍

ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് സിദ്ദിഖിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്തരികാവയവങ്ങളില്‍ പലയിടത്തും നീര്‍ക്കെട്ടുണ്ടായിരുന്നു.

Update: 2020-03-04 18:28 GMT

പാലക്കാട്: തൃത്താലയില്‍ മാനസികാരോഗ്യ കേന്ദ്രമായ സ്‌നേഹനിലയത്തിലെ അന്തേവാസി സിദ്ദിഖ് മര്‍ദനമേറ്റ് മരിച്ചെന്ന പരാതിയില്‍ വാര്‍ഡന്‍ മുഹമ്മദ് നബീലിനെ പോലിസ് അറസ്റ്റ് ചെയ്തു. നബീല്‍ സിദ്ദിഖിനെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സ്‌നേഹനിലയം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.

ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് സിദ്ദിഖിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്തരികാവയവങ്ങളില്‍ പലയിടത്തും നീര്‍ക്കെട്ടുണ്ടായിരുന്നു. മര്‍ദനമേറ്റത് കാരണമാകാം ഇവയെന്നാണ് നിഗമനം. സ്‌നേഹനിലയത്തിലെ വാര്‍ഡനായ മുഹമ്മദ് നബീലിനെതിരെ നേരത്തെ തന്നെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ തൃത്താല പോലിസ് കേസെടുത്തത്.

മാനസികാസ്വാസ്ഥ്യമുളള അന്തേവാസികള്‍ക്ക് പരിചരണം നല്‍കാന്‍ ആവശ്യമുളള അംഗീകാരമൊന്നും സ്ഥാപനത്തിനില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags: