വഖഫ് വസ്തു: സര്‍വേ ഡിസംബറില്‍ പൂര്‍ത്തിയാക്കും

സംസ്ഥാനത്തെ വഖ്ഫ് കമ്മിറ്റി ഭാരവാഹികള്‍ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, കൈവശാവകാശം തെളിയിക്കുന്നതിനുള്ള രേഖ, കരമടച്ച രസീത് എന്നിവയുടെ പകര്‍പ്പ് തുടര്‍ നടപടിക്കായി ജില്ലാ കലക്ടറേറ്റിലെ സര്‍വേ സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.

Update: 2019-06-18 08:55 GMT

തിരുവനന്തപുരം: വഖഫ് വസ്തുക്കളുടെ സര്‍വേ ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ കര്‍മ്മപരിപാടി ആവിഷ്‌കരിച്ചതായി സര്‍വേ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്തെ വഖ്ഫ് കമ്മിറ്റി ഭാരവാഹികള്‍ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, കൈവശാവകാശം തെളിയിക്കുന്നതിനുള്ള രേഖ, കരമടച്ച രസീത് എന്നിവയുടെ പകര്‍പ്പ് തുടര്‍ നടപടിക്കായി ജില്ലാ കലക്ടറേറ്റിലെ സര്‍വേ സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.

സംസ്ഥാനത്തെ 1500 ഏക്കറിലധികം വഖ്ഫ് ഭൂമി അളന്നുതിരിച്ച് ഭൂരേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. രേഖകള്‍ ഹാജരാക്കുന്നതിന് വഖ്ഫ് ഭാരവാഹികള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

Tags:    

Similar News