പാലക്കാട്: വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിന്റെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ജഗദീഷ്‌കുമാര്‍, വിനോദ്കുമാര്‍, ഷാജി എന്നിവരെയാണ് വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആള്‍ക്കൂട്ട ആക്രമണമുണ്ടായ കിഴക്കേ അട്ടപ്പള്ളം, അടിയേറ്റ് വീണുകിടന്ന മാതാളിക്കാട്, അട്ടപ്പളം ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു ക്രൈംബ്രാഞ്ച് എസ്ഐടി സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.