തനിക്ക് നാളെ എന്തും സംഭവിക്കാം; ശ്രീറാം വെങ്കിട്ടരാമനെതിരേ വഫാ ഫിറോസ്

എന്താണ് എനിക്ക് നാളെ സംഭവിക്കുകയെന്ന് അറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. ശ്രീറാമിന് തന്റെ അധികാരമുപയോഗിച്ച് എന്തു വേണേലും മെനഞ്ഞെടുക്കാം. തന്നെ വിശ്വസിക്കണമെന്നും വഫ പറയുന്നു.

Update: 2019-10-10 07:28 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ കൂട്ടുപ്രതി വഫ ഫിറോസ് രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വഫയുടെ പ്രതികരണം.

വഫയാണ് കാർ ഓടിച്ചതെന്ന് ശ്രീറാം ആവർത്തിച്ച് പറയുന്നതിന് എന്തു കാരണത്താലാണെന്ന് അറിയില്ല. അപകടം നടക്കുമ്പോൾ ആറോ ഏഴോ ദൃക്സാക്ഷികൾ ഉണ്ടായിരുന്നു. ഫോറൻസിക് റിപോർട്ടുമുണ്ട്. ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. തനിക്ക് പവറില്ല. ആക്സിഡന്റ് നടന്ന് മൂന്നാം ദിവസം അപകടത്തെ കുറിച്ച് വിശദമായി പറഞ്ഞിരുന്നു. എന്താണ് എനിക്ക് നാളെ സംഭവിക്കുകയെന്ന് അറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. ശ്രീറാമിന് തന്റെ അധികാരമുപയോഗിച്ച് എന്തു വേണേലും മെനഞ്ഞെടുക്കാം. തന്നെ വിശ്വസിക്കണമെന്നും വഫ പറയുന്നു.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും വഫയാണ് വാഹനമോടിച്ചതെന്നും ശ്രീറാം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീറാമിനെതിരേ വഫ രംഗത്തെത്തിയത്.

Tags:    

Similar News