നെടുങ്കയത്തെ ആദിവാസി ബൂത്തില്‍ കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ്

Update: 2021-04-06 15:50 GMT

മലപ്പുറം: നെടുങ്കയത്തെ ആദിവാസി ബൂത്തില്‍ വോട്ടെടുപ്പ് നടന്നത് വന്‍ സുരക്ഷാസംവിധാനത്തില്‍. നിലമ്പൂര്‍ മണ്ഡലത്തിലെ ഏക ആദിവാസി ബൂത്തായ കരുളായി നെടുങ്കയം 170ാം നമ്പര്‍ ബൂത്തിലാണ് ആദിവാസികള്‍ വോട്ട് രേഖപ്പെടുത്തിയത്.

470 വോട്ടര്‍മാരാണ് ബൂത്തിലുള്ളത്. ഏഷ്യയിലെ പ്രകാന്തന ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടചോല നായകര്‍, മുണ്ടക്കടവ് കോളനിയിലെ കാട്ടുനായ്ക്കര്‍, നെടുങ്കയം കോളനിയിലെ പണിയര്‍ വിഭാഗങ്ങളിലെ വോട്ടര്‍മാരാണ് ഈ ബൂത്തില്‍ വോട്ടുരേഖപ്പെടുത്താനെത്തിയത്.

Tags: