കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ വിമര്‍ശനവുമായി വി എം സുധീരന്‍

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ഗ്രൂപ്പുതാല്‍പര്യവും കടുംപിടുത്തവും മാറ്റിവയ്ക്കണം. കോണ്‍ഗ്രസിന് അനുകൂലമായ അവസരം പാഴാക്കിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-03-18 06:36 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതിനെതിരേ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്ത്. ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന ചര്‍ച്ചകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ഗ്രൂപ്പുതാല്‍പര്യവും കടുംപിടുത്തവും മാറ്റിവയ്ക്കണം. കോണ്‍ഗ്രസിന് അനുകൂലമായ അവസരം പാഴാക്കിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകള്‍ അവകാശവാദം ഉന്നയിച്ചതോടെ വയനാട്, വടകര സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്ന സാഹചര്യത്തിലാണ് സുധീരന്റെ വിമര്‍ശനം. എ, ഐ ഗ്രൂപ്പുകള്‍ നിലപാട് കടുപ്പിച്ചതോടെ ഈ സീറ്റുകളില്‍ തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്. 

Tags: