നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,261 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 9,381 പേര്‍

Update: 2021-06-17 15:00 GMT

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,261 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1,440 പേരാണ്. 2,558 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 9,381 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 41 കേസുകളും റിപോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി 445, 28, 143

തിരുവനന്തപുരം റൂറല്‍ 905, 464, 698

കൊല്ലം സിറ്റി 657, 29, 14

കൊല്ലം റൂറല്‍ 1081, 57, 42

പത്തനംതിട്ട 50, 40, 151

ആലപ്പുഴ 43, 9, 227

കോട്ടയം 219, 204, 169

ഇടുക്കി 102, 22, 33

എറണാകുളം സിറ്റി 128, 63, 49

എറണാകുളം റൂറല്‍ 169, 59, 245

തൃശൂര്‍ സിറ്റി 127, 142, 123

തൃശൂര്‍ റൂറല്‍ 22,16, 205

പാലക്കാട് 72, 80, 23

മലപ്പുറം 62, 67, 11

കോഴിക്കോട് സിറ്റി 28, 28, 31

കോഴിക്കോട് റൂറല്‍ 46, 54, 9

വയനാട് 28, 0, 29

കണ്ണൂര്‍ സിറ്റി 49, 49, 37

കണ്ണൂര്‍ റൂറല്‍ 10, 10, 63

കാസര്‍കോട് 18, 19, 256

Tags:    

Similar News