വിളയില്‍ ഫസീലയുടെ മാപ്പിളപ്പാട്ട് രംഗത്തെ സംഭാവനകള്‍ സംരക്ഷിക്കപ്പെടണം: കേരള മാപ്പിള കലാ അക്കാദമി അനുസ്മരണ സദസ്സ്

അനുസ്മരണ സദസ്സ് മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു.

Update: 2023-08-14 16:45 GMT
ജിദ്ദ: പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയുടെ മഹത്തായ സംഭാവനകള്‍ ക്രോഡീകരിക്കുകയും അവ സംരക്ഷിക്കപ്പെടുകയും വേണ്ടതുണ്ടെന്ന് കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. പതിനായിരക്കണക്കിന് വേദികളിലും മറ്റുമായി ആയിരക്കണക്കിന് തനതായ മാപ്പിളപ്പാട്ടുകള്‍ സംഭാവന ചെയ്ത അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയിട്ടുണ്ടെന്നും മരണാന്തര ബഹുമതിയായെങ്കിലും അത്തരം അംഗീകാരങ്ങളൊക്കെ നല്‍കി അവരെ ആദരിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാവണമെന്നും അനുസ്മരണ സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ആദ്യത്തില്‍ ജിദ്ദയിലെത്തിയ വിളയില്‍ ഫസീലയെ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ അടക്കം വിവിധ വേദികളില്‍ വെച്ച് ആദരിച്ചതും എന്നത്തേയും മികച്ച ഗാനങ്ങള്‍ അവരില്‍ നിന്നും ലൈവായി കേട്ട് ആസ്വദിക്കാന്‍ പറ്റിയതും പലരും സദസ്സുമായി പങ്കുവെച്ചു.


അനുസ്മരണ സദസ്സ് മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര, വി.പി മുസ്തഫ, നസീര്‍ വാവക്കുഞ്ഞു, അബ്ദുള്ള മുക്കണ്ണി, സലാഹ് കാരാടന്‍, ശിഹാബ് കരുവാരകുണ്ട്, സുല്‍ഫിക്കര്‍ ഒതായി, കരീം മാവൂര്‍, കബീര്‍ കൊണ്ടോട്ടി, നൂഹ് ബീമാപ്പള്ളി, മുഹമ്മദ്കുട്ടി പാണ്ടിക്കാട്, റഫീഖ് റിയാദ്, ഖാലിദ് പാളയാട്ട്, ഷാജി അരിമ്പ്രതൊടി, യൂസുഫ് കോട്ട, മുഹമ്മദ് പെരുമ്പിലായ്, അബ്ബാസ് മുസ്ലിയാരങ്ങാടി, നാസര്‍ കോഴിത്തൊടി, സമദ് പൊറ്റയില്‍, സാദിഖലി തുവ്വൂര്‍, റഊഫ് തിരൂരങ്ങാടി, റഹീം കാക്കൂര്‍, നിസാര്‍ മടവൂര്‍, റഹ്‌മത്ത് അലി കൊണ്ടോട്ടി, മന്‍സൂര്‍ ഒഴുകൂര്‍, ജ്യോതി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറര്‍ ഹസന്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു




Tags: