വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് സർക്കാർ

യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി നായരെ ആക്രമിച്ച കേസിൽ മൂവരുടെയും മുൻകൂർ ജാമ്യം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.

Update: 2020-10-10 07:30 GMT

തിരുവനന്തപുരം: യുട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ഒളിവിലാണെന്നും മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ. അന്വേഷണ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് ഇക്കാര്യം പ്രോസിക്യൂഷൻ അറിയിച്ചത്.

യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി നായരെ ആക്രമിച്ച കേസിൽ മൂവരുടെയും മുൻകൂർ ജാമ്യം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഭാഗ്യലക്ഷ്മിയെ വിജയ് പി നായർ കയ്യേറ്റം ചെയ്ത പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്നതിനിടയിൽ അയാൾ ഭാഗ്യലക്ഷ്മിയെ കയ്യേറ്റം ചെയ്തു എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. 

Tags:    

Similar News