വിജിലന്‍സ് അന്വേഷണം : ഒാലപ്പാമ്പ് കണ്ട് പേടിക്കില്ല; ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് പി ടി തോമസ് എംഎല്‍എ

വിജിലന്‍സ് അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിച്ചുകളയാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടതില്ല.മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുന്നത് സംബന്ധിച്ച് താന്‍ ആലോചിച്ചുവരികയാണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു

Update: 2020-11-02 11:52 GMT

കൊച്ചി: ആയിരം വിജിലന്‍സ് അന്വേഷണം തനിക്കെതിരെ വന്നാലും തനിക്ക് അതില്‍ ഭയമില്ലെന്നും വിജിലന്‍സ് എന്നല്ല ഏതന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുകയാണെന്നും പി ടി തോമസ് എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതുപോലെയല്ല.ആരുടെ മുന്നിലും തലകുനിക്കേണ്ട ആവശ്യം തനിക്കില്ല.താന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.അതിന്റെ പേരില്‍ തന്നെ തൂക്കിക്കൊന്നാലും താന്‍ ആ നിലപാട് തുടരമെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.

എത്ര വിജിലന്‍സ് അന്വേഷണം തനിക്കെതിരെ നടത്തിയാലും താന്‍ അതിനെ സ്വാഗതം ചെയ്യുകയാണെന്നും പി ടി തോമസ് എംഎല്‍എ വ്യക്തമാക്കി.വിജിലന്‍സ് അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിച്ചുകളയാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടതില്ല.മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുന്നത് സംബന്ധിച്ച് താന്‍ ആലോചിച്ചുവരികയാണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.വിജിലന്‍സ് അന്വേഷണം തനിക്ക് മാത്രമല്ലല്ലോ. മുഖ്യമന്ത്രി പിണറായിവിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിയമാനുസൃതമായി താന്‍ ഒരു പരാതി നല്‍കിയാല്‍ അന്വേഷണം നടത്തിയേ പറ്റുവെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.

എന്തിനാണ് തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്ന് തനിക്കറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി പി ടി തോമസ് എംഎല്‍എ പറഞ്ഞു.കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ താന്‍ ഒരു പത്രസമ്മേളനം നടത്തിയെന്ന് പറഞ്ഞ് അഞ്ചു വര്‍ഷം തനിക്കെതിരെ അന്വേഷണം നടത്തി തന്നെയും തന്റെ കുടംബത്തിനെയും വേട്ടയാടിയതാണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.തന്റെ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വരെപോയി ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ വേട്ടയാടല്‍ നടത്തിയതാണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.അതിനാല്‍ ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണത്തെയും താന്‍ ഭയക്കുന്നില്ല.ഇതും തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.

Tags: