കൊവിഡ് ബാധിച്ച റിമാൻഡ് പ്രതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് 43 പേർ

രോഗം സ്ഥിരീകരിച്ച യുവാവ് മുടിവെട്ടാൻ പോയ ടൗണിലെ ഒരു ബാർബർ ഷോപ്പ് അടച്ചിടാൻ പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്.

Update: 2020-05-26 09:45 GMT

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് നാലു ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 43 പേർ. നെല്ലനാട് ഗ്രാമപഞ്ചായത്തിൽ 26 പേർ, മാണിക്കൽ ഗ്രാമപഞ്ചായത്തിൽ 11 പേർ, പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ മൂന്ന് പേർ, പുളിമാത്തു ഗ്രാമപഞ്ചായത്തിൽ മൂന്ന് പേർ എന്നിങ്ങനെയാണ് കണക്ക്.

ഇതിൽ 14 പേർ വെഞ്ഞാറമൂട് പോലിസ് സ്റ്റേഷനിലെ പോലിസുകാരാണ്. ഇവരെല്ലാം ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഇയാളുടെ റൂട്ട് മാപ്പ് ഡിഎംഒയുടെ നേതൃത്വത്തിൽ തയാറാക്കി വരുന്നു. വെഞ്ഞാറമൂട് പോലിസ് സ്റ്റേഷൻ, കന്യാകുളങ്ങര ആശുപത്രി, രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ വീട്, കൂട്ട് പ്രതികളുടെ വീട് എന്നിവ ഫയർഫോഴ്‌സ് അധികൃതർ അണു വിമുക്തമാക്കി. രോഗം സ്ഥിരീകരിച്ച യുവാവ് മുടിവെട്ടാൻ പോയ ടൗണിലെ ഒരു ബാർബർ ഷോപ്പ് അടച്ചിടാൻ പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News