വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന വസ്ത്രങ്ങളും ആയുധങ്ങളും കണ്ടെടുത്തു

പ്രതികളുടെയും ചില നേതാക്കളുടെയും മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലിസ് പരിശോധിക്കുന്നുണ്ട്.

Update: 2020-09-03 09:00 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന വസ്ത്രങ്ങളും ആയുധങ്ങളും പോലിസ് കണ്ടെടുത്തു. നെടുമങ്ങാട് ആനാടിന് അടുത്തുള്ള മൊട്ടക്കാവിലെ റബര്‍ തോട്ടത്തില്‍നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെടുത്തത്. രണ്ട് ഷര്‍ട്ടാണ് കിട്ടിയത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ആയുധങ്ങള്‍ ചൊവ്വാഴ്ചയാണ് കണ്ടെടുത്തത്. പ്രതികളുടെയും ചില നേതാക്കളുടെയും മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലിസ് പരിശോധിക്കുന്നുണ്ട്. ആയിരത്തിലധികം ഫോണ്‍ രേഖകളാണ് പരിശോധിക്കുന്നതെന്നാണ് വിവരം. മാത്രമല്ല, ചില നേതാക്കളുടെ ദുരുഹ ഇടപെടലുകളും അന്വേഷണ പരിധിയിൽ വരും.

അതേസമയം റിമാന്‍ഡിലുള്ള പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. അതിന് ശേഷമായിരിക്കും തെളിവെടുപ്പും നടത്തുക. അതിനിടെ, പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ പ്രീജയെന്ന യുവതി പണം കണ്ടെത്തുന്നതിനായി സ്വര്‍ണവും പണയം വച്ചതായി കണ്ടെത്തി. ഈ 13500 രൂപയാണ് സനലും സജീവും കോന്നിയിലേക്ക് കടക്കാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയറില്‍ നിന്ന് കണ്ടെടുത്തത്. എംസി റോഡിലേക്ക് കടക്കുംമുമ്പാണ് കാര്‍ പിന്തുടര്‍ന്ന് പോലിസ് പിടികൂടിയത്.

Tags:    

Similar News