വേണാട് എക്‌സ്പ്രസ് മെയ് മാസം ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല
കൊച്ചി: തിരുവനന്തപുരം- ഷൊര്‍ണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന വേണാട് എക്‌സ്പ്രസ് മെയ് മാസം ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല. വാരാന്ത്യദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ഫ്യൂവിനെ തുടര്‍ന്നാണ് കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന പ്രതിദിന ട്രെയിനായ വേണാട് എക്‌സ്പ്രസ് റെയില്‍വേ അധികൃതര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
ട്രെയിന്‍ നമ്പര്‍ 06302 തിരുവനന്തപുരം- ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍, ട്രെയിന്‍ നമ്പര്‍ 06301 ഷൊര്‍ണൂര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ എന്നീ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കുന്നത്. മെയ് മാസത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വേണാട് സ്‌പെഷ്യല്‍ എക്‌സപ്രസിന്റെ ഒമ്പത് സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.