വാഹന പിഴ: ഇനി എടിഎം കാര്‍ഡും ഉപയോഗിക്കാം

ആധുനിക സ്വൈപ്പിങ് മെഷീനുകളാണ് ട്രാഫിക് പോലിസിന് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണായും ഇത് ഉപയോഗിക്കാം. ക്യാമറയും മെഷീനിലുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ വീഡിയോയും ഫോട്ടോയും ഒറ്റ ക്ലിക്കില്‍ സേവ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.

Update: 2019-10-07 07:40 GMT

തിരുവനന്തപുരം: കയ്യില്‍ മൊത്തം പണമില്ലാത്തവര്‍ക്ക് വാഹന പിഴയടയ്ക്കാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാനുളള സൗകര്യം കേരള പോലിസ് ഏര്‍പ്പെടുത്താന്‍ പോകുന്നു. നവംബര്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആയിരത്തോളം പിഒഎസ് മെഷീനുകള്‍ ഇതിനായി പോലിസുകാര്‍ക്ക് നല്‍കും.

എച്ച്ഡിഎഫ്സി ബാങ്കിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പിഴത്തുക ബാങ്കുവഴി തത്സമയം സംസ്ഥാന ട്രഷറിയില്‍ എത്തും. ട്രാഫിക് കുറ്റങ്ങളുടെ പിഴത്തുക കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ പലര്‍ക്കും കൈയോടെ പണമായി അടയ്ക്കാന്‍ സാധിക്കാതായി. ഈ സാഹചര്യത്തിലാണ് പോലിസ് സ്വൈപ്പിങ് മെഷീന്റെ സാധ്യത അന്വേഷിച്ചത്. തമിഴ്നാട് പോലിസ് സ്വൈപ്പിങ് മെഷീന്‍ ഉപയോഗിക്കുന്നുണ്ട്.

റീട്ടെയ്ല്‍ ബിസിനസ് രംഗത്ത് ഇപ്പോഴുള്ളവയെക്കാള്‍ ആധുനിക സ്വൈപ്പിങ് മെഷീനുകളാണ് ട്രാഫിക് പോലിസിന് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണായും ഇത് ഉപയോഗിക്കാം. ക്യാമറയും മെഷീനിലുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ വീഡിയോയും ഫോട്ടോയും ഒറ്റ ക്ലിക്കില്‍ സേവ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.

Tags: