കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ കര്‍ണാടകയില്‍ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം

ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രിയിലാണ് ലോറിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Update: 2020-03-30 11:05 GMT

കാസര്‍ഗോഡ്: കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം. കാസര്‍ഗോഡ്- കര്‍ണാടക അതിര്‍ത്തിയില്‍ ബന്തടുക്ക മാണിമൂലയ്ക്ക് സമീപമായിരുന്നു സംഭവം. ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രിയിലാണ് ലോറിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മൈസൂരില്‍നിന്ന് കൊണ്ടുവന്ന ലോറിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുകള്‍ സംഘം നശിപ്പിച്ചു. ബിജെപി ആലട്ടി പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് റിപോര്‍ട്ട്.

വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം, ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പച്ചക്കറി വണ്ടി തടഞ്ഞ സംഭവം നാട്ടുകാര്‍ കാസര്‍ഗോഡ് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിനുള്ള തടസം നീങ്ങി. ഏഴ് ചെക്ക് പോസ്റ്റുകള്‍വഴി പച്ചക്കറി വണ്ടികള്‍ കേരളത്തിലേക്കെത്തും. നിത്യോപയോഗ സാധനങ്ങള്‍ ഇന്നുമുതല്‍ എത്തിത്തുടങ്ങും. 

Tags:    

Similar News