വീഗാലാന്റില്‍ അപകടത്തില്‍പ്പെട്ട വിജേഷിന്റെ ഹരജിയില്‍ അന്വേഷണത്തിനായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

അഡ്വ. സി കെ കരുണാകരനെയാണ് അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്.വീഗാലാന്റ് കമ്പനി വണ്ടര്‍ലാ കമ്പനിയില്‍ ലയിച്ചോയെന്നും നഷ്ടപരിഹാരം സംബന്ധിച്ചുള്ള കമ്പനി കാര്യ,സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നതിനുമാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്.അപകടം നടന്നത് സ്വകാര്യ സ്ഥലത്തായതിനാല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ബാധകമാണോയെന്ന് പരിശോധിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞു

Update: 2019-02-12 14:20 GMT

കൊച്ചി: വീഗാലാന്റില്‍ അപകടത്തില്‍പെട്ട് കിടപ്പിലായ തൃശൂര്‍ സ്വദേശി വിജേഷ് നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച ഹരജിയില്‍ അന്വേഷണത്തിനായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സി കെ കരുണാകരനെയാണ് അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്.വീഗാലാന്റ് കമ്പനി വണ്ടര്‍ലാ കമ്പനിയില്‍ ലയിച്ചോയെന്നും നഷ്ടപരിഹാരം സംബന്ധിച്ചുള്ള കമ്പനി കാര്യ,സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നതിനുമാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്.അപകടം നടന്നത് സ്വകാര്യ സ്ഥലത്തായതിനാല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ബാധകമാണോയെന്ന് പരിശോധിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

2002 ലാണ് വിജേഷ് വിജയന് അപകടത്തില്‍ പരിക്കേറ്റത്. ഇതേ തുടര്‍ന്ന് വിജേഷ് ഇപ്പോള്‍ വീല്‍ചെയറിലാണ്.തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് വിജേഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉടമയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്.ഇതേ തുടര്‍ന്ന് കൊച്ചൗസേപ്പു് ചിറ്റിലപ്പള്ളി സിംഗിള്‍ ബെഞ്ചിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. 

Tags:    

Similar News