മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസത്തിന് വി ഡി സതീശന്‍ എംഎൽഎ നോട്ടീസ് നല്‍കി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. അവിശ്വാസത്തിന് നോട്ടീസ് നൽകാൻ നേരത്തെ യുഡിഎഫ് തീരുമാനിച്ചിരുന്നു.

Update: 2020-07-17 06:45 GMT

തിരുവനന്തപുരം: പിണറായി മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസത്തിന് വി ഡി സതീശന്‍ എംഎല്‍എ നോട്ടീസ് നല്‍കി. ചട്ടം 63 പ്രകാരമാണ് കോണ്‍ഗ്രസ് നേതാവ്  നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. അവിശ്വാസത്തിന് നോട്ടീസ് നൽകാൻ നേരത്തെ യുഡിഎഫ് തീരുമാനിച്ചിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസപ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രമേയം സഭ കൂടുന്ന 27 ന് അവതരണാനുമതി നല്‍കണമെന്ന് വി ഡി സതീശന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Tags: