വയലാര്‍ സാഹിത്യപുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്റെ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

Update: 2020-10-10 07:34 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ സാഹത്യപുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹരായി. 'ഒരു വെര്‍ജീനിയന്‍ വേനല്‍കാലം' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്റെ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടം ശ്രീധരനാണ് വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

41 കവിതകളുടെ സമാഹാരമാണ് ഒരു വെര്‍ജീനിയന്‍ വെയില്‍കാലം. ഡോ. കെ പി മോഹനന്‍ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍ മുകുന്ദന്‍, പ്രഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിനാണ് കഴിഞ്ഞവര്‍ഷം പുരസ്‌കാരം ലഭിച്ചത്.

Tags: