വി ജെ ജെയിംസിന്റെ നിരീശ്വരന്‍ നോവലിന് വയലാര്‍ അവാര്‍ഡ്
പെരുമ്പടം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.
തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് പുരസ്‌കാരം വി ജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്. പെരുമ്പടം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.
അവാര്‍ഡിന് പരിഗണിക്കുന്നതില്‍ നിന്നും വി ജെ ജയിംസിനെ ഒഴിവാക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പുരസ്‌കാര നിര്‍ണയ സമതിയില്‍നിന്നും പ്രഫ. എം കെ സാനു രാജിവെച്ചിരുന്നു. സ്വാധീനത്തിന് വഴങ്ങാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് സാനു പിന്നീട് പ്രതികരിച്ചിരുന്നു
അതേസമയം, വിവാദം എഴുത്തുകാരന്റെ വിഷയമല്ല എന്നായിരുന്നു ജയിംസിന്റെ പ്രതികരണം. എഴുതുന്നത് മാത്രമാണ് തന്റെ കർത്തവ്യമെന്നും ജയിംസ് പറഞ്ഞു.