ആശുപത്രി വിട്ട തൊട്ടടുത്ത ദിവസം പാമ്പിനെ പിടികൂടി വാവ സുരേഷ്
പാമ്പുപിടിത്തത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വാവ സുരേഷിന് അണലിയുടെ കടിയേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മന്ത്രി കെ കെ ശൈലജ ഇടപെട്ട് സുരേഷിന് സൗജന്യ ചികിത്സയും മുറിയും അനുവദിച്ചിരുന്നു.
തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ട് തൊട്ടടുത്ത ദിവസം തന്നെ പാമ്പിനെ പിടികൂടി. തിരുവനന്തപുരം ജില്ലയിലെ അരുവികരക്ക് അടുത്തുള്ള എം എം മിഥുന്റെ പറമ്പില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. പാമ്പിനെ പിടികൂടിയതിന്റെ ചിത്രം വാവ സുരേഷ് തന്നേയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്തത്. പാമ്പുപിടിത്തത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വാവ സുരേഷിന് അണലിയുടെ കടിയേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മന്ത്രി കെ കെ ശൈലജ ഇടപെട്ട് സുരേഷിന് സൗജന്യ ചികിത്സയും മുറിയും അനുവദിച്ചിരുന്നു. മന്ത്രിയ്ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമെല്ലാം നന്ദി പറഞ്ഞാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.