വാളയാർ പീഡനക്കേസ്: സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രതിഷേധം

കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായി. ഇതേത്തുടർന്ന് പോലിസ് വീഴ്ച വരുത്തി പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കി. കേസിലെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിന് പുനരന്വേഷണം അനിവാര്യമാണ്.

Update: 2019-10-28 07:25 GMT

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയിൽ പ്രതിഷേധിച്ചും കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ പോലിസും പ്രോസിക്യൂഷനും പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.



കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായി. ഇതേത്തുടർന്ന് പോലിസ് വീഴ്ച വരുത്തി പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കി. കേസിലെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിന് പുനരന്വേഷണം അനിവാര്യമാണ്. പ്രതികൾക്ക് രക്ഷപെടാൻ സൗകര്യമൊരുക്കിയ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ഷബീർ ആസാദ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ജലീൽ കരമന സംസാരിച്ചു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നിസാർ സലിം, ജില്ലാ ജന.സെക്രട്ടറി ഷാനവാസ് നഗരൂർ, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് പൂന്തുറ സജീവ്, നേമം മണ്ഡലം സെക്രട്ടറി ഹക്കീം കരമന, വാമനപുരം മണ്ഡലം പ്രസിഡന്റ് നാസർ മൗലവി, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

Similar News