വാളയാര്‍ കേസ് പുനരന്വേഷിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

കൊലചെയ്യപ്പെട്ട ഒമ്പതും 12 ഉം വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ വിശദീകരണം നല്‍കിയ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വീസിലുണ്ട് എന്നതില്‍നിന്ന് ആഭ്യന്തരവകുപ്പ് കുറ്റവാളികളെ അകമഴിഞ്ഞു സഹായിക്കുന്നു എന്നത് വ്യക്തമാണ്.

Update: 2019-10-28 12:59 GMT

തിരുവനന്തപുരം: വാളയാര്‍ സഹോദരിമാരുടെ കോലക്കേസ് പുനരന്വേഷിക്കണമെന്നും കൊലപാതകികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ച പോലിസിലും പ്രോസിക്യൂഷനിലുമുണ്ടായ ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഭരണകക്ഷിയായ സിപിഎമ്മുമായി ബന്ധമുള്ളവരാണ് കുറ്റവാളികളെന്ന ശക്തമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കൊലചെയ്യപ്പെട്ട ഒമ്പതും 12 ഉം വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ വിശദീകരണം നല്‍കിയ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വീസിലുണ്ട് എന്നതില്‍നിന്ന് ആഭ്യന്തരവകുപ്പ് കുറ്റവാളികളെ അകമഴിഞ്ഞു സഹായിക്കുന്നു എന്നത് വ്യക്തമാണ്.

പോക്‌സോ കേസിലെ പ്രതികള്‍ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍തന്നെ കോടതിയില്‍ ഹാജരായത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള വ്യക്തികളെ രാഷ്ട്രീയം മാത്രം നോക്കി നിയമിച്ചത് സാമൂഹ്യക്ഷേമവകുപ്പിന്റെ ഗുരുതരമായ തെറ്റാണ്. ദൃക്‌സാക്ഷിയടക്കമുണ്ടായിട്ടും പ്രതികളെ ശിക്ഷിക്കാനാവാതെ പോയതില്‍ പ്രോസിക്യൂഷനുമേല്‍ ഇടപെടലുണ്ടായതുകൊണ്ടാണെന്ന് വ്യക്തമാണ്. ആഭ്യന്തരവകുപ്പും സാമൂഹ്യക്ഷേമ വകുപ്പും നിയമവകുപ്പും വരുത്തിയ വീഴ്ചകളില്‍ വകുപ്പുമന്ത്രിമാര്‍ക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് ഹമീദ് വാണിയമ്പലം വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News