വാളയാർ കേസ് വീണ്ടും നിയമസഭയിൽ: പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക്

നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പി പി ശ്രീരാമകൃഷ്ണൻ നിലപാടെടുത്തു. വാളയാര്‍ കേസ് നിയമസഭയിൽ മുമ്പ് പലതവണ ചർച്ച ചെയ്തതാണ്. പുതിയതായൊന്നും ആ കേസിൽ നടന്നിട്ടില്ലെന്നിരിക്കെ നോട്ടീസ് പരിഗണിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.

Update: 2019-11-05 05:45 GMT

തിരുവനന്തപുരം: വാ​ള​യാ​ർ കേസിൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. വിഷയത്തിൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് നി​ഷേ​ധി​ച്ച​തോടെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. വാളയാറിൽ രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസാണ് അടിയന്തര പ്രമേയമായി വീണ്ടും പ്രതിപക്ഷത്ത് നിന്നും വി ടി ബൽറാം അവതരിപ്പിച്ചത്.

പാലക്കാട് മുൻ സിഡബ്ല്യുസി ചെയർമാൻ വാളയാർ കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്. എന്നാൽ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പി പി ശ്രീരാമകൃഷ്ണൻ നിലപാടെടുത്തു. വാളയാര്‍ കേസ് നിയമസഭയിൽ മുമ്പ് പലതവണ ചർച്ച ചെയ്തതാണ്. പുതിയതായൊന്നും ആ കേസിൽ നടന്നിട്ടില്ലെന്നിരിക്കെ നോട്ടീസ് പരിഗണിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.

എന്നാൽ, ദിവസം തോറും കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന സാഹചര്യമാണെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണനക്ക് എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് അട്ടിമറിയുടെ കൂടതൽ വിവരങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് പകരം ശൂന്യവേളയിൽ പ്രതിപക്ഷത്തിന് വിഷയം അവതരിപ്പിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച്‌ സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലും ബഹളം വച്ചു. പ്ലക്കാഡും ബാനറുമായി സ്പീക്കര്‍ക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ പിന്നീട് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags: