പണ്ഡിത വിയോഗങ്ങള്‍ ഉലമാക്കളുടെ ചുമതല വര്‍ധിപ്പിക്കുന്നു: മൗലാന മുഹമ്മദ് ഈസാ മന്‍ബഈ

Update: 2019-01-16 10:50 GMT

ഈരാറ്റുപേട്ട: ലക്‌നൗ ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമാ പ്രധാനാധ്യാപകനും അര്‍റാഇദ് അറബി മാഗസിന്‍ എഡിറ്ററും പ്രശസ്ത പണ്ഡിതനുമായ മൗലാനാ വാദിഹ് റഷീദ് നദ്‌വിയുടെയും പത്തനംതിട്ട കശ്ശാഫുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പലും പ്രമുഖ പണ്ഡിതനുമായ ഇടത്തല അബ്ദുല്‍ കരീം മൗലാനയുടെയും വിയോഗത്തില്‍ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസാ മന്‍ബഈ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അറബി സാഹിത്യത്തിലൂടെ ഇസ്‌ലാമിക ചിന്തയെ ലോകത്തിനു മുമ്പില്‍ ജ്വലിപ്പിച്ചു നിര്‍ത്താന്‍ പ്രയത്‌നിച്ച പണ്ഡിത പ്രതിഭയെയാണ് മൗലാന വാദിഹ് റഷീദ് നദ്‌വിയിലൂടെ സമൂഹത്തിന് നഷ്ടമായത്.

ജീവിത സൂക്ഷ്മതയും ലാളിത്യവും മുസ്്‌ലിം ഏകതയും കാത്തുസൂക്ഷിച്ച മാതൃകായോഗ്യനായ ഒരു മഹാപണ്ഡിതനെയാണ് കരീം മൗലാനയിലൂടെ സമുദായത്തിന് നഷ്ടമായത്. അത്തിപ്പറ്റ ഉസ്താദിന്റെയും വടുതല മൂസാ ഉസ്താദിന്റെയും വിയോഗമുണ്ടാക്കിയ ദു:ഖത്തില്‍ നിന്ന് ഉണരുന്നതിനു മുമ്പാണ് പുതിയ വിയോഗ വാര്‍ത്തകള്‍ വരുന്നത്. മാതൃകായോഗ്യരായ ഉലമാക്കള്‍ വിട പറഞ്ഞുപോകുമ്പോള്‍ പുതിയ കാലത്തെ ഉലമാക്കള്‍ കൂടുതല്‍ മാതൃകായോഗ്യരായി, ത്യാഗസന്നദ്ധരായി സമൂഹമധ്യത്തിലേക്ക് ഉയര്‍ന്നു വരേണ്ടതുണ്ട്. അല്ലാഹുവിലേക്ക് യാത്രയായ പണ്ഡിതശ്രേഷ്ടര്‍ക്ക് അവന്‍ പാപമോചനം നല്‍കുകയും പുണ്യാത്മാക്കള്‍ക്കൊപ്പം ഉയര്‍ന്ന സ്വര്‍ഗീയ ജീവിതം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്നും മുഹമ്മദ് ഈസാ മന്‍ബഈ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News