ഓണത്തിന് മുമ്പ് എല്ലാവര്‍ക്കും വാക്‌സിന്‍ : എറണാകുളം ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് ഐഎംഎ

എറണാകുളം ജില്ലയെ സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ലയാക്കി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളുടെയും കൈവശമുളള വാക്‌സിന്‍ ഇതിനായി പ്രയോജനപ്പെടുത്തും

Update: 2021-08-04 14:01 GMT

കൊച്ചി : ഓണത്തിന് മുമ്പ് 18 വയസ്സിന് മുകളില്‍ പ്രായമുള്ള എറണാകുളം ജില്ലയിലെ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ ഐഎംഎ ഘടകങ്ങളും ഇതിനായി സഹകരണം വാഗ്ദാനം ചെയ്തു. എറണാകുളം ജില്ലയെ സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ലയാക്കി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

ഇതിനായി ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളുടെയും കൈവശമുളള വാക്‌സിന്‍ ഇതിനായി പ്രയോജനപ്പെടുത്തും.സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണവും ഇതിനായി ഉറപ്പാക്കും. ഇതിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്‌പോട്ട് രജിസ്‌ട്രേഷനും സാധ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വാക്‌സിനേഷന്‍ ക്യാംപുകള്‍ക്കും ഐഎംഎ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ ഭരണകൂടത്തോടൊപ്പം സ്വകാര്യ ആശുപത്രി അധികൃതര്‍ കോര്‍പറേറ്റ് പ്രതിനിധികള്‍ സന്നദ്ധ സംഘടനകള്‍ സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവരുമായി ഐഎംഎ പ്രതിനിധികള്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന് ഐഐഎ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ.എം ഐ ജുനൈദ് റഹ്മാന്‍ അറിയിച്ചു.

താഴെ പറയുന്ന ജില്ലയിലെ 57 സ്വകാര്യ ആശുപത്രികളിലാണ് വാക്‌സിന്‍ ലഭിക്കുക. ഫ്യൂച്ചര്‍ എയ്‌സ് ഹോസ്പിറ്റല്‍ ഇടപ്പള്ളി, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ കച്ചേരിപ്പടി എറണാകുളം, അമൃത ഇടപ്പള്ളി, എ.പി.വര്‍ക്കി മിഷന്‍ , അപ്പോളോ അഡ്‌ലക്‌സ്, ആസ്റ്റര്‍ മെഡ്‌സിറ്റി, ബി & ബി മെമ്മോറിയല്‍, ഭാരത് റൂറല്‍, സിറ്റി ഹോസ്പിറ്റല്‍, കൊച്ചിന്‍ കോ-ഓപ്പറേറ്റീവ്, ദേവി, ഡോണ്‍ബോസ്‌കോ, ഗൗതം, ഗൗരിലക്ഷ്മി മെഡിക്കല്‍ സെന്റര്‍, ജെഎംപി, കാരോത്തുകുഴി, കെ ജി ഹോസ്പിറ്റല്‍, കിന്‍ഡര്‍, കൃഷ്ണ, ലക്ഷ്മി (ആലുവ,എറണാകുളം,തൃപ്പുണിത്തുറ).

ലിസി, ലിറ്റില്‍ ഫഌവര്‍, ലൂര്‍ദ്ദ്, മഡോണ, എംഎജിഎ, എംഎജെ, മെഡിക്കല്‍ ട്രസ്റ്റ്, എംഒഎസ്‌സി നെടുംചാലില്‍, പിഎസ്മിഷന്‍, രാജഗിരി, റിനൈ മെഡിസിറ്റി, സബൈന്‍ ഹോസ്പിറ്റല്‍, സംഗീത്, സാന്‍ജോ, സ്‌പെഷ്യലിസ്റ്റ്, സെന്റ് ജോസഫ് മഞ്ഞുമ്മല്‍, സണ്‍റൈസ്, തൃക്കാക്കര മുനിസിപ്പല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, വി ജി സറഫ്, വിജയകുമാരമേനോന്‍ ഹോസ്പിറ്റല്‍, വിമല, വിപിഎസ് ലേക്ക്‌ഷോര്‍, വെല്‍കെയര്‍, എംസിഎസ്എസ് മുവാറ്റുപുഴ, ജിഷി ഹോസ്പിറ്റല്‍,സെന്റ് ജോര്‍ജസ് മെഡിക്കല്‍ മിഷന്‍ കരിങ്ങാച്ചിറ, ജേക്കബ്‌സ് ഹോസ്പിറ്റല്‍, നിര്‍മ്മല മെഡിക്കല്‍ സെന്റര്‍, ചാരിസ് മെഡിക്കല്‍ മിഷന്‍, എംബിഎംഎം, ധര്‍മ്മഗിരി, മിഡ്ടൗണ്‍ മെഡിക്കല്‍ സെന്റര്‍, ചൈതന്യ നോര്‍ത്ത് പറവൂര്‍, കെഎംകെ ഹോസ്പിറ്റല്‍ എന്നിങ്ങനെയാണ് ആശുപത്രികള്‍

Tags:    

Similar News