വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു
പക്ഷാഘാതം, ന്യൂറോളജി വിഭാഗങ്ങളിലെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ അവസ്ഥ നിരിക്ഷിച്ചു വരികയാണെന്നും ബുള്ളിറ്റിനില് പറയുന്നു.
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.
ശ്വാസതടസവും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും കണ്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പട്ടം എസ്.യു.ടി റോയല്‍ ആശുപത്രി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെ കൂടുതൽ പരിശോധനയ്ക്കായി ശ്രീചിത്രയിലേക്ക് മാറ്റി. പക്ഷാഘാതം, ന്യൂറോളജി വിഭാഗങ്ങളിലെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ അവസ്ഥ നിരിക്ഷിച്ചു വരികയാണെന്നും ബുള്ളിറ്റിനില് പറയുന്നു.