സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് ഒഴിവാക്കണമായിരുന്നുവെന്ന് വി എം സുധീരന്
കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം ഈ തരത്തിലേക്ക് പ്രശ്നങ്ങള്‍ എത്തിക്കരുതായിരുന്നു. നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും വി എം സുധീരന് പറഞ്ഞു
കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്.മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ യുഡിഎഫിന് 20 സീറ്റും ലഭിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതില്‍ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും വി എം സുധീരന് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം ഈ തരത്തിലേക്ക് പ്രശ്നങ്ങള്‍ എത്തിക്കരുതായിരുന്നുവെന്നും നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും വി.എം സുധീരന് പറഞ്ഞു.ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാന്‍ ഇല്ലെന്നും കൂടുതല്‍ യുവാക്കള്‍ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരട്ടെ എന്നും ചോദ്യത്തിന് മറുപടിയായി വി എം സുധീരന് പറഞ്ഞു.