ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

ഇന്ന് ഉച്ചയോടെ അടൂർ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Update: 2020-08-22 08:15 GMT

കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസിലെ മുഖ്യപ്രതിയായ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ അടൂർ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയതെന്നാണ് കേസ്.

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. ഗാർഹിക പീഡനക്കുറ്റവും ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ മൊഴിയും അടിസ്ഥാനമാക്കിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു. ഉത്രയ്ക്ക് ഗാർഹിക പീഡനം നേരിടേണ്ടിവന്നെന്ന പരാതിയിലും ഇരുവർക്കുമെതിരേ ആരോപണം ഉയർന്നിരുന്നു.

Tags: