കോട്ടത്തറയില്‍ അജ്ഞാതര്‍ ബുള്ളറ്റ് തീവച്ച് നശിപ്പിച്ചു
കോട്ടത്തറ സ്വദേശി സുബിജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 65 എല്‍ 2390 ബുള്ളറ്റിനാണ് തീയിട്ടത്.
പരപ്പനങ്ങാടി: കോട്ടത്തറയില്‍ പുലര്‍ച്ചെ മുന്നുമണിക്ക് അജ്ഞാതര്‍ ബുള്ളറ്റ് തീവച്ച് നശിപ്പിച്ചു. കോട്ടത്തറ സ്വദേശി സുബിജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 65 എല്‍ 2390 ബുള്ളറ്റിനാണ് തീയിട്ടത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്ന സുബിജിത്തും കുടുംബവും ഒരുവര്‍ഷം മുമ്പ് സിപിഎമ്മിലേക്ക് മാറിയിരുന്നു.
ഇന്നലെ രാത്രിയില്‍ തൊട്ടടുത്തുള്ള ഒരു വിവാഹവീട്ടില്‍വച്ച് ഇതുമായി ബന്ധപ്പെട്ട ചിലരുമായി സുബിജിത്ത് വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. ജനലിലൂടെ തീ ആളിപ്പടരുന്നതുകണ്ട് മൂന്നരയോടെ സുബിജിത്തിന്റെ അച്ഛന്‍ പുറത്തിറങ്ങിയപ്പോഴാണ് ബുള്ളറ്റ് കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. തൊട്ടടുത്ത് മൂന്നോളം ബൈക്കുകള്‍ വേറെയും നിര്‍ത്തിയിട്ടിരുന്നു.