സര്‍ക്കാര്‍ ഓഡിനന്‍സ് സര്‍വകലാശാലകളില്‍ പാര്‍ട്ടിക്കാരെ കുടിയിരുത്താനുള്ള ഗൂഢതന്ത്രം: എസ്ഡിപിഐ

രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫൈനാന്‍സ് ഓഫിസര്‍ തസ്തികയിലുള്ളവരെ പിരിച്ചു വിട്ട് കരാര്‍ അടിസ്ഥാനത്തില്‍ നേരിട്ട് നിയമിക്കാനുള്ള നീക്കം ഇന്ത്യന്‍ കോഫീ ഹൗസ് മോഡലില്‍ സര്‍വകലാശാലകളെയും മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

Update: 2019-03-11 03:13 GMT

കോഴിക്കോട്: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ സുപ്രധാന തസ്തികകളില്‍ നേരിട്ട് നിയമനം നടത്തുന്നതിനായി സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സര്‍വകലാശാലകളില്‍ പാര്‍ട്ടിക്കാരെ കുടിയിരുത്താനുള്ള ഗൂഢതന്ത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫൈനാന്‍സ് ഓഫിസര്‍ തസ്തികയിലുള്ളവരെ പിരിച്ചു വിട്ട് കരാര്‍ അടിസ്ഥാനത്തില്‍ നേരിട്ട് നിയമിക്കാനുള്ള നീക്കം ഇന്ത്യന്‍ കോഫീ ഹൗസ് മോഡലില്‍ സര്‍വകലാശാലകളെയും മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പിഎസ്‌സി മുഖേന നടത്തേണ്ട സ്ഥിരം നിയമനങ്ങള്‍ നേരിട്ടു നടത്തുന്നതിനുള്ള നീക്കം സംവരണ നിഷേധം ഉള്‍പ്പെടെയുള്ള സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ക്കുന്ന ഈ ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും തുളസീധരന്‍ മുന്നറിയിപ്പു നല്‍കി. 

Tags:    

Similar News