യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം: പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

യൂണിവേഴ്‌സിറ്റി കോളജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവര്‍ക്കുമുള്ള ജാമ്യവ്യവസ്ഥകളില്‍ കോടതി പറയുന്നു.

Update: 2019-09-24 03:14 GMT

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവര്‍ക്കുമുള്ള ജാമ്യവ്യവസ്ഥകളില്‍ കോടതി പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതികളാണ് ഇരുവരും. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്.

Tags: