യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: അവസാന പ്രതിയും കീഴടങ്ങി

മുഴുവന്‍ പ്രതികളെയും പിടികൂടിയ സാഹചര്യത്തില്‍ ഈയാഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.

Update: 2019-12-02 05:30 GMT

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ അഖില്‍ വധശ്രമക്കേസിലെ പിടികിട്ടാനുള്ള അവസാന പ്രതിയും കീഴടങ്ങി. അതിയന്നൂര്‍ ആറാംലുംമൂട് ഹൈദര്‍ പാലസില്‍ ഹൈദര്‍ ഷാനവാസാണ് കീഴടങ്ങിയത്. മുഴുവന്‍ പ്രതികളെയും പിടികൂടിയ സാഹചര്യത്തില്‍ ഈയാഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.

കന്റോണ്‍മെന്റ് പോലിസിന് മുമ്പാകെ ഞായറാഴ്ചയാണ് പ്രതി കീഴടങ്ങിയത്. മജിസ്ട്രേട്ടിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ പതിനഞ്ചാം പ്രതിയാണ് ഹൈദര്‍ ഷാനവാസ്. ഇയാൾ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Tags: