പാരവയ്പ്പ് ഡിഎന്‍എ പ്രശ്‌നം; ടി പി സെന്‍കുമാറിനെതിരേ അല്‍ഫോണ്‍സ് കണ്ണന്താനം

മലയാളികളായ ആര്‍ക്കെങ്കിലും എന്തെങ്കിലും പുരസ്‌കാരം ലഭിച്ചാല്‍ അതിനെ പാരവെയക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Update: 2019-01-27 05:21 GMT
കൊച്ചി: ഐഎസ്ആര്‍ഒ മുന്‍ ശാസത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണണ്‍ നല്‍കിയതിനെതിരേ രംഗത്ത് വന്ന ടി പി സെന്‍കുമാറിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. മലയാളികളായ ആര്‍ക്കെങ്കിലും എന്തെങ്കിലും പുരസ്‌കാരം ലഭിച്ചാല്‍ അതിനെ പാരവെയക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അത് മലയാളികളുടെ ഡിഎന്‍എ പ്രശ്‌നമാണ്. ടി പി സെന്‍കുമാര്‍ ബിജെപിയിലെ അംഗമല്ല. അദ്ദേഹത്തിന് എന്തും പറയാനുള്ള അവകാശമുണ്ട്. സ്വാതന്ത്ര്യമുണ്ട്. ഇത് ജനാധിപത്യമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയുന്നതിനെല്ലാം നമ്മള്‍ തിരിച്ചും മറിച്ചും അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍ പത്മഭൂഷണ്‍ നല്‍കിയതിനെതിരേ കഴിഞ്ഞ ദിവസം ടി പി സെന്‍കുമാര്‍ രംഗത്തു വന്നിരുന്നു. 90 കളിലുള്ള നിരവധി പേര്‍ ഇപ്പോഴും ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്യുന്നുണ്ട്. നമ്പി നാരായണന്‍ എന്തു സംഭാവനായണ് നല്‍കിയതെന്ന് അവരോട് ചോദിച്ചാല്‍ അറിയാമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.ഇങ്ങനെ പോയാല്‍ ഗോവിന്ദചാമിക്കും മറിയം റഷീദയക്കുമൊക്കെ അടുത്ത വര്‍ഷം പത്മഭൂഷണ്‍ കിട്ടുമായിരിക്കുമെന്നും ടി പി സെന്‍കുമാര്‍ പരിഹസിച്ചു.

Tags: