കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രമന്ത്രി

Update: 2019-07-31 13:10 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്നു സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് മാത്രമേ സ്വകാര്യകമ്പനിക്കു നല്‍കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളൂവെന്ന് എംപിമാരായ എം കെ രാഘവനെയും രമ്യാ ഹരിദാസിനെയും മന്ത്രി അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനം ചര്‍ച്ച ചെയ്യാന്‍ നാളെ എംപിമാരുടെ യോഗം മന്ത്രി ഹര്‍ദീപ് സിങ് പുരി വിളിച്ചിട്ടുണ്ട്. അതിനിടെ, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന് അന്തിമാനുമതി നല്‍കുന്ന കാര്യം ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരുന്നതിനാലാണ് ചര്‍ച്ച ചെയ്യാതിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നാണു സൂചന.



Tags:    

Similar News