കരിപ്പൂര്‍ വിമാനദുരന്തം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു

Update: 2020-08-07 19:28 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക റിപോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

മുന്‍വിധികള്‍ ഇല്ലാത്ത ഒരു അന്വേഷണം ഉണ്ടാകും. ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളം അടച്ചിടുമെന്ന് ഡിജിസിഐ അറിയിച്ചു. 

Similar News