ലോക്ക് ഡൗണ്‍ കാലത്ത് അനധികൃത മദ്യവില്‍പ്പന; ബാറുടമ ഉള്‍പ്പടെ നാലുപേര്‍ എക്‌സൈസ് പിടിയില്‍

അനധികൃതമായി സൂക്ഷിച്ച ആറേകാല്‍ ലിറ്റര്‍ മദ്യം എക്‌സൈസ് കണ്ടെടുത്തു. തുടര്‍ന്ന് പുളിക്കലിലുള്ള ബാര്‍ ഹോട്ടലിലും എക്‌സൈസ് പരിശോധന നടത്തി. തുടര്‍ന്ന് സ്റ്റോക്കില്‍നിന്ന് 366 ലിറ്ററിന്റെ കുറവ് കണ്ടെത്തി.

Update: 2020-05-27 09:54 GMT

കാളികാവ്: ലോക്ക് ഡൗണ്‍ കാലത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ ബാറുടമയെ എക്‌സൈസ് അറസ്റ്റുചെയ്തു. വണ്ടൂര്‍ പുളിക്കല്‍ ഹോട്ടല്‍ സിറ്റി പാലസ് ഉടമ ചെറുകാട് നരേന്ദ്രനാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് നരേന്ദ്രന്റെ നടുവത്തുള്ള വാടകവീട്ടില്‍ എക്‌സൈസ് പരിശോധന നടത്തി. ഇവിടെ നിന്ന് അനധികൃതമായി സൂക്ഷിച്ച ആറേകാല്‍ ലിറ്റര്‍ മദ്യം എക്‌സൈസ് കണ്ടെടുത്തു. തുടര്‍ന്ന് പുളിക്കലിലുള്ള ബാര്‍ ഹോട്ടലിലും എക്‌സൈസ് പരിശോധന നടത്തി. തുടര്‍ന്ന് സ്റ്റോക്കില്‍നിന്ന് 366 ലിറ്ററിന്റെ കുറവ് കണ്ടെത്തി.

ഇതോടെയാണ് ഉടമ നരേന്ദ്രന്‍ ജീവനക്കാരായ സുനില്‍ ഡേവിഡ്, രാജു, ചിന്നന്‍ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ ബാര്‍ ലൈസന്‍സ് മാനദണ്ഡക്കള്‍ മറികടന്ന് അനധികൃത വില്‍പ്പന, അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിക്കല്‍, ലോക്ക് ഡൗണ്‍ കാലത്ത് മദ്യവില്‍പ്പന നടത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. ബാറിനെതിരേ വിവിധ രാഷ്ടീയ, മതസംഘടനകള്‍ നടത്തിയ നിരന്തരസമരത്തെ സര്‍ക്കാരിന്റെ ഒത്താശയോടെ അട്ടിമറി നടത്തിയാണ് ബാര്‍ നിലനിന്നിരുന്നത്. ഇയാള്‍ ഇരട്ടിവിലയ്ക്കാണ് മദ്യം ചില്ലറ വില്‍പ്പന നടത്തിയതെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.  

Tags:    

Similar News