പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി

ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഭാഗ്യത്തിന്റെ അകമ്പടിയോടെ യുഡിഎഫ് ഭരണത്തിലെത്തിയത്.

Update: 2022-10-29 10:41 GMT

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫ് കരസ്ഥമാക്കിയത്. കോണ്‍ഗ്രസിന്റെ എന്‍ ടി ഷിജിത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഭാഗ്യത്തിന്റെ അകമ്പടിയോടെ യുഡിഎഫ് ഭരണത്തിലെത്തിയത്. എല്‍ഡിഎഫിലെ എം എം രഘുനാഥ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഇരുമുന്നണികള്‍ക്കും ഏഴു വോട്ടുകള്‍ വീതം ലഭിച്ചതോടെ വരണാധികാരി നറുക്കെടുപ്പ് നടത്തുകയായിരുന്നു.

പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമാണ് ഷിജിത്ത്. പഞ്ചായത്ത് ഭരണം പട്ടികജാതി സംവരണമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐ അംഗം ഇ ടി രാധയുടെ മരണത്തെത്തുടര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.