നേതാക്കളെ അറസ്റ്റു ചെയ്തു; യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിച്ചു

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അന്തിമ സമരത്തിന് യുഡിഎഫ് ഒരുങ്ങിയെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. രാവിലെ 6 മുതല്‍ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടുനിന്നു.

Update: 2019-07-25 08:28 GMT

തിരുവനന്തപുരം: സർക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം അവസാനിച്ചു. ഉമ്മൻ ചാണ്ടി, മല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. യൂനിവേഴ്സിറ്റി കോളജ് സംഭവങ്ങളിലെ അന്വേഷണവും വൈദ്യുതി ചാര്‍ജ് വര്‍ധന, കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത് തുടങ്ങിയ ജനകീയ വിഷയങ്ങളും ഉന്നയിച്ചായിരുന്നു യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അന്തിമ സമരത്തിന് യുഡിഎഫ് ഒരുങ്ങിയെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. രാവിലെ 6 മുതല്‍ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടുനിന്നു.

ജനകീയ വിഷയങ്ങളിലെ പ്രതിഷേധങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനവികാരം രൂപീകരിക്കാനുള്ള ശ്രമമാണ് ഉപരോധ സമരത്തില്‍ സംസാരിച്ച നേതാക്കള്‍ നടത്തിയത്. എല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ ഉപരോധത്തെ അഭിസംബോധന ചെയ്തു. സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കന്‍റോണ്‍മെന്‍റ് ഗേറ്റ് പോലിസ് സുരക്ഷ ഒരുക്കിയതിനാല്‍ സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചില്ല. യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ എസ്എഫ്ഐയുടെ പരിപാടി കൂടി ഉള്ളതിനാല്‍ നഗരത്തില്‍ രാവിലെ മുതൽ ഗതാഗത കുരുക്കുണ്ടായി.

Tags:    

Similar News