യുഡിഎഫ് യോഗം 26ന് ചേരും

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നടപ്പിലാക്കേണ്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.

Update: 2019-08-18 12:39 GMT

തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ആഗസ്ത് 26 ന് രാവിലെ 10 മണിക്ക് കണ്ടോൺമെന്റ് ഹൗസിൽ ചേരുമെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ അറിയിച്ചു.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നടപ്പിലാക്കേണ്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം നിയമസഭാ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് തുടങ്ങിയവയ്ക്കുള്ള മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും.

Tags:    

Similar News