സ്വര്‍ണക്കടത്ത് കേസ്; എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്ന് യുഎഇ എംബസി

ഒരു സ്വകാര്യ വ്യക്തി തന്റെ നയതന്ത്ര സൗകര്യം ദുരുപയോഗം ചെയ്തതാണെന്നാണ് എംബസി പറയുന്നത്.'

Update: 2020-07-06 11:30 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വിശദീകരണവുമായി യുഎഇ എംബസി രംഗത്ത്. ഈ കേസില്‍ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഒരു ബന്ധവുമില്ലെന്നാണ് വിശദീകരണം. ഒരു സ്വകാര്യ വ്യക്തി തന്റെ നയതന്ത്ര സൗകര്യം ദുരുപയോഗം ചെയ്തതാണെന്നാണ് എംബസി പറയുന്നത്. ഇത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും ശക്തമായി തന്നെ അപലപിക്കുന്നുവെന്നും എംബസി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.

Tags:    

Similar News