യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല
വേളിയിലെ ഭാര്യ വീട്ടിൽ നിന്നാണ് കാണാതായത്. കഴിഞ്ഞദിവസം പോലിസ് നേരിട്ടെത്തി ഇദ്ദേഹത്തിൽ നിന്നും തോക്ക് തിരികെ വാങ്ങിയിരുന്നു.
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല. ഗൺമാനായിരുന്ന ജയഘോഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തുമ്പാ പോലിസിൽ പരാതി നൽകി. വേളിയിലെ ഭാര്യ വീട്ടിൽ നിന്നാണ് കാണാതായത്. കഴിഞ്ഞദിവസം പോലിസ് നേരിട്ടെത്തി ഇദ്ദേഹത്തിൽ നിന്നും തോക്ക് തിരികെ വാങ്ങിയിരുന്നു.
ഇന്നലെ രാവിലെ മുതൽ ജയഘോഷിനെ കാണാനില്ലെന്നാണ് പരാതി. നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണം പിടിച്ച ദിവസം സ്വപ്‌ന പല തവണ ജയഘോഷിനെ വിളിച്ചിരുന്നു. അറ്റാഷെ ചൊവ്വാഴ്‌ച ഇന്ത്യ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. എട്ട് മാസം മുമ്പാണ് ഗൺമാനായി ജയഘോഷ് പോലിസിൽ നിന്ന് യുഎഇ കോൺസുലേറ്റിൽ ചേർന്നത്. ഇയാൾക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.