പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ ബസ്സിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്.

Update: 2019-12-11 12:47 GMT

കല്‍പ്പറ്റ: പുല്‍പ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോളേരി കാരമുള്ളില്‍ സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി മങ്ങാട്ടുകുന്നേല്‍ അഖില്‍ ബേബി (25) എന്നിവരാണ് മരിച്ചത്.

കേളക്കവല വളവില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ സ്‌കൂള്‍ ബസ്സിടിച്ചാണ് അപകടമുണ്ടായത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News