യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍കൂടി റിമാന്‍ഡില്‍

Update: 2019-08-06 10:07 GMT

പെരിന്തല്‍മണ്ണ: കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍കൂടി റിമാന്‍ഡിലായി. താമരശ്ശേരി പറപ്പന്‍പൊയില്‍ സ്വദേശികളായ പറമ്പില്‍തൊടിക മുഹമ്മദ് ഷെഫീഖ് (കുട്ടാവ- 25), ആശാരിക്കണ്ടി വീട്ടില്‍ നിസാര്‍(32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തത്. മെയ് 29 നാണ് സംഭവം. 3 കാറുകളിലായി എത്തിയ സംഘം കരുവാരകുണ്ട് തുവ്വൂരില്‍വച്ച് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ രണ്ട് യുവാക്കളെ അവരുടെ കാറില്‍ ജീപ്പിടിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കേസില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായി.

അവശേഷിച്ച പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിനു പുറമേ പ്രത്യേക സംഘത്തിലെ സി പി മുരളി, ടി ശ്രീകുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, എഎസ്‌ഐ സതീഷ് കുമാര്‍,നാരായണന്‍കുട്ടി, ശശികുമാര്‍, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

Tags: