വട്ടിയൂർക്കാവിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Update: 2020-03-22 04:30 GMT

തിരുവനന്തപുരം: വട്ടിയൂർക്കാവിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിർത്തിയിട്ട കാറിൽ ബൈക്ക് ഇടിച്ചാണ് അരുൺ ബാബു, ബിജിലാൽ എന്നിവർ മരിച്ചത്.


മഞ്ചാടിമൂട്ടിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്. ഒരാൾ തൊഴുവൻകോട് സ്വദേശിയും മറ്റേയാൾ കൊടുങ്ങാനൂർ സ്വദേശിയുമാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

Similar News